ഇന്‍ഷുറന്‍സ് പോളിസി കൈമാറ്റം ചെയ്യണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ
തന്റെ മരണശേഷവും തന്റെ പ്രിയപ്പെട്ടവരുടെ ജീവിതം ഭദ്രമാക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ എല്ലാവരും ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ പോളിസിയുടെ പ്രയോജനം എങ്ങനെ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കണം എന്ന കാര്യത്തില്‍ പോളിസി എടുക്കുമ്പോള്‍ തന്നെ വ്യക്തത ഉണ്ടായിരിക്കണം. നോമിനേഷന്‍, അസൈന്‍മെന്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസി പേഔട്ടുകളുണ്ട്. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നോമിനേഷന്‍
പുതിയ ഇന്‍ഷുറന്‍സ് ലോ (അമെന്റ്‌മെന്റ്) ആക്റ്റ് 2015 പ്രകാരം രണ്ട് തരത്തിലുള്ള നോമിനികളുണ്ട്- ബെനഫിഷ്യല്‍ നോമിനിയും കളക്റ്റര്‍ നോമിനിയും. ഒരാളെ നിങ്ങള്‍ നിങ്ങളുടെ ബെനഫിഷ്യല്‍ നോമിനി ആക്കുകയാണെങ്കില്‍ പോളിസി തുകയുടെ മുഴുവന്‍ അവകാശിയും അയാള്‍ ആയിരിക്കും. നിങ്ങളുടെ നിയമപരമായ മറ്റ് അവകാശികള്‍ക്ക് ആ തുക വിഭജിച്ചു നല്‍കേണ്ടതില്ല. അനേകം ബെനഫിഷ്യല്‍ നോമിനീസിനെ നിങ്ങള്‍ക്ക് വെക്കാനാകും. പക്ഷെ ഓരോരുത്തരുടെയും ഓഹരികള്‍ എത്രയാണെന്ന് സൂചിപ്പിച്ചിരിക്കണം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഭാര്യ/ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നീ കുടുംബാംഗങ്ങളെ മാത്രമേ ബെനഫിഷ്യല്‍ നോമിനി/നോമിനീസ് ആക്കാനാകൂ.
കളക്റ്റര്‍ നോമിനി ട്രസ്റ്റി ആയാണ് പ്രവര്‍ത്തിക്കുന്നത്. കളക്റ്റര്‍ നോമിനി ആയി ആരെയെങ്കിലും നിയമിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നോമിനിക്ക് പോളിസി തുക ലഭിക്കും. പക്ഷെ ആ തുക മരിച്ചയാളുടെ നിയമപരമായ അവകാശികള്‍ക്ക് കൈമാറണം.
അസൈന്‍മെന്റ്
ഇന്‍ഷുറന്‍സ് പോളിസിയുടെ മേലുള്ള നിങ്ങളുടെ അവകാശം മറ്റൊരാളിലേക്ക് കൈമാറുന്നതാണ് അസൈന്‍മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ആര്‍ക്കെങ്കിലും പോളിസി അസൈന്‍ ചെയ്താല്‍ അയാള്‍ ആ ഇന്‍ഷുറന്‍സ് പോളിസിയുടെ ഉടമയായി മാറും. നോമിനേഷനില്‍ നിന്ന് വ്യത്യസ്തമായി പോളിസിയുടെ കാലം കഴിയുന്ന സമയത്ത് നിങ്ങള്‍ ജീവിച്ചിരിക്കുകയാണെങ്കിലും തുക ലഭിക്കുന്നത് അസൈന്‍ ചെയ്ത വ്യക്തിക്കായിരിക്കും.
ഇന്‍ഷുറന്‍സ് പോളിസികളുടെ അസൈന്‍മെന്റ് വായ്പയെടുക്കുമ്പോള്‍ ഈട് ആയി വെക്കാനാകും. വായ്പയെടുക്കുന്ന ബാങ്കിന് ഇന്‍ഷുറന്‍സ് പോളിസി അസൈന്‍ ചെയ്തിട്ടുണ്ടെങ്കില്‍ വായ്പയെടുത്തയാള്‍ ഈ കാലഘട്ടത്തിനുള്ളില്‍ മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനി ബാങ്കിനാണ് തുക നല്‍കേണ്ടത്. പോളിസി കാലഘട്ടം കഴിഞ്ഞ് പോളിസി ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാങ്ക് ആ തുക തിരിച്ചുനല്‍കും.
ഏതാണ് ഉചിതം?
ഇന്‍ഷുറന്‍സ് പോളിസി ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പും ആ വ്യക്തിയെ പൂര്‍ണ വിശ്വാസവുമുണ്ടെങ്കില്‍ പോളിസി അസൈന്‍ ചെയ്യുന്നതായിരിക്കും ഉചിതം. നിയമപരമായി ഒരു പ്രശ്‌നവുമില്ലാതെ ആ വ്യക്തിക്ക് തുക ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഇത്തരത്തില്‍ മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ ആ വ്യക്തി റീ അസൈന്‍ ചെയ്യാതെ പോളിസി കൊടുക്കുന്നയാള്‍ക്ക് തിരിച്ചുകിട്ടില്ല.
നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ നോമിനേഷന്‍ തന്നെയായിരിക്കും നല്ലത്. പക്ഷെ ബെനഫിഷ്യറി ആരെന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ഉണ്ടായിരിക്കണം.

No comments:
Post a Comment