എല്‍ ഐ സി ന്യൂ ജീവന്‍ ആനന്ദ് പോളിസി - ഗുണങ്ങള്‍ ഏറെ
1. പോളിസി കാലാവധി കഴിഞ്ഞും മരണം വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി.
2. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക് ഇതില്‍ ചേരാം.
3. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ.
4. കൂടിയ പരിധി ഇല്ലെങ്കിലും വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് കൂടിയ പോളിസി തുകയുടെ പരിധി നിശ്ചയിക്കുന്നത്.
5. കാലാവധിക്കുള്ള പരമാവധി പ്രായം 75 വയസ്.
6. പോളിസി കാലാവധി 15 മുതല്‍ 35 വര്‍ഷം വരെ.
7. 25 വയസുള്ള ആള്‍ ഒരു ലക്ഷം രൂപയുടെ പോളിസി എടുത്താല്‍ 1.25 ലക്ഷം രൂപയുടെ പരിരക്ഷ പോളിസി തുടങ്ങിയ ദിവസം മുതല്‍ ലഭിക്കും (സം അഷ്വേഡ്). ഒരോ വര്‍ഷവും 8 8 8. അതതു വര്‍ഷത്തെ ബോണസ് കൂടി ചേര്‍ത്ത് തുക കൂടും. ഇന്‍ഷുറന്‍സ് തുകയും വര്‍ധിക്കും.
9. ആദ്യ പ്രീമിയം അടയ്ക്കുമ്പോള്‍ തന്നെ പോളിസി സ്വന്തമാകും. ഒരു ലക്ഷം രൂപയുടെ പോളിസി 15 വര്‍ഷം കാലാവധിക്കാണ് എടുക്കുന്നതെങ്കില്‍ പ്രതിവര്‍ഷം 8241 രൂപ പ്രീമിയം അടയ്ക്കണം.
10. തുടരുന്ന ആനുകൂല്യം: പോളിസി കാലാവധി കഴിഞ്ഞാലും മരണം വരെ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ ആനുകൂല്യം തുടരും. അതായത് കാലാവധിക്കു ശേഷം ഇന്‍ഷുറന്‍സ് തുകയും ബോണസും വാങ്ങിയ ശേഷമാണ് പോളിസി ഉടമ മരിക്കുന്നതെങ്കിലും ഇന്‍ഷുര്‍ തുകയ്്ക്ക് തുല്യമായ തുക അവകാശിക്കു ലഭിക്കും.
11. ആദായനികുതി ആനുകൂല്യം: 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും.
12. മികച്ച വായ്പ സൗകര്യം: പോളിസി എടുത്ത് മൂന്നു വര്‍ഷത്തിനു ശേഷം അടച്ച തുകയ്ക്ക് ആനുപാതികമായി വായ്പ എടുക്കാം. ( ഇന്‍ഷുറന്‍സ് കവറേജിനെ ബാധിക്കില്ല). ശരാശരി 10 ശതമാനമാണ് പലിശ.
13. കാലാവധി ആനുകൂല്യം: അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയും ബോണസും അന്തിമ അധിക ബോണസും ലഭിക്കും.
14.മരണാനുകൂല്യം: പോളിസി കാലാവധിക്കുള്ളില്‍ മരണം സംഭവിച്ചാല്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 125 ശതമാനമോ വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ (ഏതാണ് കൂടുതല്‍) ബോണസും അന്തിമ അധിക ബോണസും ചേര്‍ന്ന തുക ലഭിക്കും. പോളിസി കാലാവധി കഴിഞ്ഞാണ് മരണമെങ്കില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയും പുറമെ അവകാശികള്‍ക്ക് മറ്റൊരു ഇന്‍ഷുറന്‍സ് തുകയും കൂടി കിട്ടും. 10 ലക്ഷം രൂപയുടെ പോളിസി എടുത്ത ആള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിച്ചാല്‍ 12.50 ലക്ഷം രൂപയും രണ്ടു വര്‍ഷത്തെ ബോണസും ലഭിക്കും.
15. അപകട മരണമാണെങ്കില്‍ 22.5 ലക്ഷം രൂപയും രണ്ട് വര്‍ഷത്തെ ബോണസും കിട്ടും.
സാധാരണ പോളിസിയേക്കാള്‍ പ്രീമിയം അല്‍പം കൂടുമെന്നതൊഴിച്ചാല്‍ ന്യൂ ജീവന്‍ ആനന്ദ് പോളിസി മികച്ച പരിരക്ഷ പ്രദാനം ചെയ്യുന്നു.
No comments:
Post a Comment