Wednesday, June 1, 2016

ഇന്‍ഷുറന്‍സ് പോളിസി കൈമാറ്റം ചെയ്യണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ


ന്റെ മരണശേഷവും തന്റെ പ്രിയപ്പെട്ടവരുടെ ജീവിതം ഭദ്രമാക്കണമെന്ന് ആഗ്രഹിക്കുന്നതുകൊണ്ടാണല്ലോ എല്ലാവരും ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ പോളിസിയുടെ പ്രയോജനം എങ്ങനെ അര്‍ഹിക്കുന്നവരിലേക്ക് എത്തിക്കണം എന്ന കാര്യത്തില്‍ പോളിസി എടുക്കുമ്പോള്‍ തന്നെ വ്യക്തത ഉണ്ടായിരിക്കണം. നോമിനേഷന്‍, അസൈന്‍മെന്റ് എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇന്‍ഷുറന്‍സ് പോളിസി പേഔട്ടുകളുണ്ട്. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നോമിനേഷന്‍ 
പുതിയ ഇന്‍ഷുറന്‍സ് ലോ (അമെന്റ്‌മെന്റ്) ആക്റ്റ് 2015 പ്രകാരം രണ്ട് തരത്തിലുള്ള നോമിനികളുണ്ട്- ബെനഫിഷ്യല്‍ നോമിനിയും കളക്റ്റര്‍ നോമിനിയും. ഒരാളെ നിങ്ങള്‍ നിങ്ങളുടെ ബെനഫിഷ്യല്‍ നോമിനി ആക്കുകയാണെങ്കില്‍ പോളിസി തുകയുടെ മുഴുവന്‍ അവകാശിയും അയാള്‍ ആയിരിക്കും. നിങ്ങളുടെ നിയമപരമായ മറ്റ് അവകാശികള്‍ക്ക് ആ തുക വിഭജിച്ചു നല്‍കേണ്ടതില്ല. അനേകം ബെനഫിഷ്യല്‍ നോമിനീസിനെ നിങ്ങള്‍ക്ക് വെക്കാനാകും. പക്ഷെ ഓരോരുത്തരുടെയും ഓഹരികള്‍ എത്രയാണെന്ന് സൂചിപ്പിച്ചിരിക്കണം. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക. ഭാര്യ/ഭര്‍ത്താവ്, മാതാപിതാക്കള്‍, മക്കള്‍ എന്നീ കുടുംബാംഗങ്ങളെ മാത്രമേ ബെനഫിഷ്യല്‍ നോമിനി/നോമിനീസ് ആക്കാനാകൂ.

കളക്റ്റര്‍ നോമിനി ട്രസ്റ്റി ആയാണ് പ്രവര്‍ത്തിക്കുന്നത്. കളക്റ്റര്‍ നോമിനി ആയി ആരെയെങ്കിലും നിയമിച്ചാല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് നോമിനിക്ക് പോളിസി തുക ലഭിക്കും. പക്ഷെ ആ തുക മരിച്ചയാളുടെ നിയമപരമായ അവകാശികള്‍ക്ക് കൈമാറണം.

അസൈന്‍മെന്റ്

ഇന്‍ഷുറന്‍സ് പോളിസിയുടെ മേലുള്ള നിങ്ങളുടെ അവകാശം മറ്റൊരാളിലേക്ക് കൈമാറുന്നതാണ് അസൈന്‍മെന്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ആര്‍ക്കെങ്കിലും പോളിസി അസൈന്‍ ചെയ്താല്‍ അയാള്‍ ആ ഇന്‍ഷുറന്‍സ് പോളിസിയുടെ ഉടമയായി മാറും. നോമിനേഷനില്‍ നിന്ന് വ്യത്യസ്തമായി പോളിസിയുടെ കാലം കഴിയുന്ന സമയത്ത് നിങ്ങള്‍ ജീവിച്ചിരിക്കുകയാണെങ്കിലും തുക ലഭിക്കുന്നത് അസൈന്‍ ചെയ്ത വ്യക്തിക്കായിരിക്കും.

ഇന്‍ഷുറന്‍സ് പോളിസികളുടെ അസൈന്‍മെന്റ് വായ്പയെടുക്കുമ്പോള്‍ ഈട് ആയി വെക്കാനാകും. വായ്പയെടുക്കുന്ന ബാങ്കിന് ഇന്‍ഷുറന്‍സ് പോളിസി അസൈന്‍ ചെയ്തിട്ടുണ്ടെങ്കില്‍ വായ്പയെടുത്തയാള്‍ ഈ കാലഘട്ടത്തിനുള്ളില്‍ മരണപ്പെട്ടാല്‍ ഇന്‍ഷുറന്‍സ് കമ്പനി ബാങ്കിനാണ് തുക നല്‍കേണ്ടത്. പോളിസി കാലഘട്ടം കഴിഞ്ഞ് പോളിസി ഉടമ ജീവിച്ചിരിക്കുകയാണെങ്കില്‍ ബാങ്ക് ആ തുക തിരിച്ചുനല്‍കും.

ഏതാണ് ഉചിതം?

ഇന്‍ഷുറന്‍സ് പോളിസി ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറപ്പും ആ വ്യക്തിയെ പൂര്‍ണ വിശ്വാസവുമുണ്ടെങ്കില്‍ പോളിസി അസൈന്‍ ചെയ്യുന്നതായിരിക്കും ഉചിതം. നിയമപരമായി ഒരു പ്രശ്‌നവുമില്ലാതെ ആ വ്യക്തിക്ക് തുക ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പക്ഷെ ഇത്തരത്തില്‍ മറ്റൊരു വ്യക്തിക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ ആ വ്യക്തി റീ അസൈന്‍ ചെയ്യാതെ പോളിസി കൊടുക്കുന്നയാള്‍ക്ക് തിരിച്ചുകിട്ടില്ല.

നിങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ നോമിനേഷന്‍ തന്നെയായിരിക്കും നല്ലത്. പക്ഷെ ബെനഫിഷ്യറി ആരെന്ന കാര്യത്തില്‍ നിയമപരമായ വ്യക്തത ഉണ്ടായിരിക്കണം.  

ഇന്‍ഷുറന്‍സ്-ഒരു ലഘു ചരിത്രം 
നുഷ്യന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പ്രസ്ഥാനമാണ് ഇന്‍ഷുറന്‍സ്. മനുസ്മൃതി, അര്‍ത്ഥശാസ്ത്രം എന്നീ പുരാണഗ്രന്ഥങ്ങളില്‍പോലും ഇന്‍ഷുറന്‍സിനെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് ആദ്യമായി നിലവില്‍ വന്നത് ബ്രിട്ടീഷ് ഭരണകാലത്താണ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യയില്‍ നിരവധി സ്വകാര്യ കമ്പനികള്‍ ഇന്‍ഷുറന്‍സ് രംഗത്ത് ഉണ്ടായിരുന്നു. 1956 ജനുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖല ദേശസാല്‍ക്കരിക്കുകയും എല്‍.ഐ.സി നിലവില്‍ വരുകയും ചെയ്തു. ഏകദേശം 154 ഇന്ത്യന്‍ കമ്പനികളും 16 വിദേശ കമ്പനികളും ചേര്‍ത്താണ് എല്‍.ഐ.സി ഉണ്ടാക്കിയത്.

1990 വരെ എല്‍.ഐ.സി മാത്രമായിരുന്നു ലൈഫ് ഇന്‍ഷുറന്‍സ് രംഗത്തുണ്ടായിരുന്നത്. തൊണ്ണൂറുകളില്‍ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് മേഖല വീണ്ടും സ്വകാര്യ കമ്പനികള്‍ക്ക് തുറന്ന് കൊടുക്കുകയും നിരവധി കമ്പനികള്‍ കടന്നുവരികയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ 24 ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ പലതും വിദേശ കമ്പനികള്‍ക്ക് പങ്കാളിത്തം ഉള്ളവയാണ്. 28 ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും പ്രവര്‍ത്തിക്കുന്നുണ്ട്.
തങ്ങളുടെ ബിസിനസ് വര്‍ധിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ കമ്പനികള്‍ പ്രവര്‍ത്തിച്ചപ്പേള്‍ അനാരോഗ്യകരമായ പ്രവണതകള്‍ വന്നു. തെറ്റായ വിപണന തന്ത്രങ്ങളിലൂടെ കബളിപ്പിക്കുന്നത് സാര്‍വ്വത്രികമായി. ഈ ഘട്ടത്തിലാണ് ഇന്‍ഷുറന്‍സ് വ്യാപാരത്തെ നിയന്ത്രിക്കുവാനായി കേന്ദ്രസര്‍ക്കാര്‍ കഞഉഅ (ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അഥോറിറ്റി) എന്ന സ്വയം ഭരണസ്ഥാപനം 2000 ഏപ്രിലില്‍ സൃഷ്ടിച്ചത്.

IRDA നിലവില്‍ വന്നതോടെ ഇന്‍ഷുറന്‍സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. പോളിസിയുടമകളുടെ പരാതികള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ഓംബുഡ്‌സ്മാന്‍ സ്ഥാപനം ഉണ്ടാക്കി. ഇന്ത്യയില്‍ കൊച്ചിയുള്‍പ്പെടെ 12 നഗരങ്ങളില്‍ ഓംബുഡ്‌സ്മാന്‍ പ്രവര്‍ത്തനമാരംഭിച്ചു. പരാതികളില്‍ തീര്‍പ്പ് കല്‍പ്പിച്ച് കമ്പനികളുടെ പാളിച്ചകളെക്കുറിച്ച് ഐആര്‍ഡിഎ യെ അറിയിക്കുക എന്ന ഉത്തരവാദിത്തമാണ് ഓംബുഡ്‌സ്മാനുള്ളത്.
ഇന്‍ഷുറന്‍സ് സംബന്ധമായ പരാതികള്‍ തീര്‍ക്കുന്ന സ്ഥാപനമാണ് ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍. പരാതിയുള്ള വ്യക്തികള്‍ക്ക് ഓംബുഡ്‌സ്മാന്റെ കൊച്ചിയിലെ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0484 2358734, 2359338 (Email: bimalokpal.ernakulam@gbic.co.in) 

ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട വസ്തുതകള്‍


പി.കെ വിജയകുമാര്‍
(ഇന്‍ഷുറന്‍സ് ഓംബുഡ്‌സ്മാന്‍)

ന്‍ഷുറന്‍സ് പോളിസികള്‍ ഓരോരുത്തര്‍ക്കും പരിരക്ഷ ഉറപ്പു വരുത്തുന്നു. എന്നാല്‍ പോളിസിയെടുക്കുമ്പോള്‍ തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത്യാവശ്യത്തിന് ലഭിക്കേണ്ട പരിരക്ഷ നമുക്ക് നഷ്ടപ്പെട്ടെന്നിരിക്കും. ആദ്യമായി മനസിലാക്കേണ്ടത് പോളിസിയെടുക്കാനായി നിങ്ങളെ സമീപിക്കുന്ന ഏജന്റുമാര്‍ക്കോ, കമ്പനികള്‍ക്കോ നിങ്ങളുടെ അഭിവൃദ്ധിയേക്കാളും അവര്‍ക്ക് കിട്ടുന്ന കമ്മീഷനിലായിരിക്കും താല്‍പ്പര്യം എന്നതാണ്. അടുത്ത ബന്ധുക്കള്‍ തന്നെയാണ് ഏജന്റ് എങ്കില്‍ പോലും വ്യവസ്ഥകള്‍ വിശദമായി വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രമേ പോളിസിയെടുക്കാന്‍ പാടുള്ളൂ. ഇപ്പോള്‍ മാതൃഭാഷയിലും പോളിസി നിബന്ധനകള്‍ ലഭ്യമാണ്. വ്യക്തിപരമായ വിവരങ്ങള്‍ സത്യസന്ധമായി എഴുതാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഫോറം ഏജന്റിനെ കൊണ്ട് പൂരിപ്പിക്കാതെ സ്വയം പൂരിപ്പിച്ച് നല്‍കുന്നത് വഴി തെറ്റുകള്‍ കടന്നു കൂടുന്നത് ഒഴിവാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതു കൊണ്ടു മാത്രം ഒരു ക്ലെയിം നിരസിക്കപ്പെടാം.

പരാതികള്‍ ധാരാളം
വാഹന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ രംഗങ്ങളില്‍ ധാരാളം പരാതികള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. നേരത്തെ സൂചിപ്പിച്ചപോലെ സത്യം മറച്ചുവെച്ച് ആരോഗ്യപോളിസികള്‍ എടുക്കരുത്. ഇന്‍ഷുറന്‍സ് ഉണ്ട് എന്ന കാരണം കൊണ്ട് മാത്രം ആശുപത്രികളില്‍ അനാവശ്യമായ ടെസ്റ്റുകള്‍ക്ക് വിധേയമാകരുത്. പ്രസവം, അനപത്യത (കിളലൃശേഹശ്യേ), ദന്തചികില്‍സ എന്നിവയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നില്ല. ജന്മനാ ഉള്ള രോഗങ്ങള്‍, മാനസിക രോഗങ്ങള്‍ ഇവയും പരിരക്ഷയുടെ പരിധിക്കു പുറത്താണ്.

ഇന്ത്യയില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ഇനിയും വന്‍തോതില്‍ വളര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. വിദേശ നിക്ഷേപത്തിന്റെ പരിധി 49 ശതമാനം ആയി ഉയര്‍ത്തിയതോടൊപ്പം വിദേശ കമ്പനികള്‍ ഈ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തില്‍ ബലിയാടാവുന്നത് പാവപ്പെട്ട പോളിസി ഉടമകളാണ്. അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

1.   ഇന്‍ഷുറന്‍സില്‍ നിക്ഷേപിച്ചാല്‍ ലാഭം കിട്ടും എന്നത് മിഥ്യാധാരണയാണ്. പരിരക്ഷയാണ് ലഭിക്കുന്നത്.

2. അപേക്ഷഫോമുകള്‍ ശ്രദ്ധിച്ച് വായിച്ചുനോക്കി, സ്വയം പൂരിപ്പിച്ചശേഷം മാത്രം ഒപ്പിടുക.

3. പോളിസി കിട്ടിക്കഴിഞ്ഞാല്‍ അതിലെ നിബന്ധനകള്‍ വായിച്ചുനോക്കി, തൃപ്തികരമല്ലെങ്കില്‍ 15 ദിവസത്തിലോ, ഒരു മാസത്തിലോ പോളിസി റദ്ദ് ചെയ്യാവുന്നതാണ്.

4. വസ്തുതകള്‍ മറച്ചുവെക്കരുത്. അസുഖങ്ങള്‍ ഉണ്ടെങ്കില്‍ കൃത്യമായും രേഖപ്പെടുത്തണം, പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ പ്രത്യേകിച്ചും.

5. പ്രീമിയം കൃത്യസമയത്ത് അടയ്ക്കുക. പ്രീമിയം അടച്ചില്ലെങ്കില്‍ പരിരക്ഷ ലഭിക്കാതെ വരുമെന്ന സത്യം ഓര്‍ത്തിരിക്കണം.

6. ഇന്‍ഷുറന്‍സ് പോളിസികള്‍ ഒരു ഉല്‍പ്പന്നം പോലെ കണക്കാക്കി അവ വാങ്ങുന്നതിനു മുമ്പ് അതിന്റെ എല്ലാ വശങ്ങളും വിലയിരുത്തുക. ലക്ഷക്കണക്കിന് രൂപ വിലയുള്ളവയാണ് പോളിസികള്‍ എന്ന വാസ്തവം പലരും അവഗണിക്കുന്നു. ഒരു സാരിയോ ഷര്‍ട്ടോ വാങ്ങാന്‍ മണിക്കൂറുകള്‍ ചെലവാ
ക്കുന്ന നാം അഞ്ച് മിനിറ്റില്‍ ലാഘവത്തോടെ ഒരു പോളിസി എടുക്കുന്നു. ഇത് തിരുത്തേണ്ട പ്രവണതയാണ്.

7. ഇന്‍ഷുറന്‍സ് കമ്പനിയെ നിങ്ങളുടെ നഷ്ടത്തെക്കുറിച്ച് വളരെ പെട്ടെന്ന് അറിയിക്കണം. ഉദാഹരണത്തിന് വാഹനാപകടം, വാഹനമോഷണം, വീടിന് സംഭവിക്കുന്ന അപകടങ്ങള്‍, വീട്ടിലെ വസ്തുമോഷണം എന്നിവ അവ സംഭവിച്ച് 24 മണിക്കൂറിനുളളില്‍ കമ്പനിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. പൊലീസ് അധികാരികള്‍ എകഞ രേഖപ്പെടുത്തുവാന്‍ വൈകിയാലും ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിക്കേണ്ടതാണ്.

8. Insurance is a subject matter of solicitation എന്ന വാചകം ഇന്‍ഷുറന്‍സ് കമ്പനികളുടെ പരസ്യത്തോടൊപ്പം എല്ലാവരും കേട്ടിരിക്കും. ഇതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്തെന്ന് പലര്‍ക്കും അറിയുകയില്ല. ഇന്‍ഷുറന്‍സ് പോളിസികള്‍ വില്‍ക്കപ്പെടുകയല്ല മറിച്ച് ഉപഭോക്താക്കള്‍ വാങ്ങുകയാണ് എന്നതാണ് ഇതിന്റെ പൊരുള്‍. പോളിസിയുടെ എല്ലാ വശങ്ങളും പരിശോധിച്ച് തൃപ്തിപ്പെട്ട ശേഷം ഒരു വ്യക്തി പോളിസികള്‍ വാങ്ങിയാല്‍ പിന്നീട് കപട വിപണനം നടത്തി എന്ന് പരാതിപ്പെടുവാന്‍ നിയമപരമായി നിവൃത്തിയില്ല.

9. വളരെയധികം ചിന്തിച്ചശേഷം ഓരോരുത്തരും സ്വന്തം പ്രായം, ആരോഗ്യം, വരുമാനം എന്നിവ കണക്കിലെടുത്ത് പോളിസികള്‍ എടുക്കുക. പ്രധാനമന്ത്രിയുടെ സുരക്ഷാഭീമ, ജീവന്‍ജ്യോതി, അടല്‍ പെന്‍ഷന്‍ എന്നീ പദ്ധതികള്‍ പ്രയോജനപ്പെടുത്താം.

ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ നിരസിക്കപ്പടാതിരിക്കാന്‍ എന്തു ചെയ്യണം?


ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ ചിലപ്പോഴൊക്കെ കമ്പനികള്‍ നിരസിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. വിവിധ രോഗങ്ങളാലോ അല്ലെങ്കില്‍ അപകടത്തില്‍പ്പെട്ടോ പോ
ളിസി ഉടമകള്‍ക്ക് ജീവഹാനി സംഭവിക്കുമ്പോഴാണ് ലൈഫ് ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ ഫയല്‍ ചെയ്യപ്പെടുന്നത്. ഒരു കുടുംബത്തിന്റെ അന്നദാതാവിനാണ് ജീവഹാനി ഉണ്ടാകുന്നതെങ്കില്‍ ആ കുടുംബം മുഴുവന്‍ അതിന്റെ ദുരിതം അനുഭവിക്കേണ്ടതായി വരും. ഇത്തരമൊരു പ്രതിസന്ധിയില്‍ നിന്നും പരിരക്ഷ ഉറപ്പാക്കുന്നവയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍.

ഒരു പോളിസി ഉടമയുടെ വേര്‍പാടിന് ശേഷം ക്ലെയിം സമര്‍പ്പിക്കുമ്പോള്‍ അത് നിരസിക്കപ്പെടുകയാണെങ്കില്‍ പ്രസ്തുത പരിരക്ഷ വ്യര്‍ത്ഥമായെന്ന് മാത്രമല്ല അയാളുടെ കുടുംബം പ്രതിസന്ധിയിലാവുകയും ചെയ്യും. പോളിസി എടുക്കുമ്പോള്‍ നല്‍കുന്ന തെറ്റായ വിവരങ്ങള്‍, പോളിസിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ, അവകാശിയെ നോമിനേറ്റ് ചെയ്തതിലെ പിശകുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലെ ക്ലെയ്മുകള്‍ നിരസിക്കപ്പെടാന്‍ ഇടയാക്കുന്നുണ്ട്. പോളിസി ഉടമകളുടെ അശ്രദ്ധ കാരണം ഇന്‍ഷുറന്‍സ് തുകക്കുള്ള അവകാശം കുടുംബത്തിന് നഷ്ടപ്പെട്ടേക്കും. അതിനാല്‍ ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോഴും തുടര്‍ന്നുള്ള പോളിസി കാലാവധിയിലും പോളിസി ഉടമകള്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ശരിയായ വിവരങ്ങള്‍ നല്‍കുക
ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്കായുള്ള പ്രൊപ്പോസല്‍ ഫോമില്‍ പോളിസി എടുക്കാനുദ്ദേശിക്കുന്ന വ്യക്തി അയാളെയും കുടുംബത്തെയും കുറിച്ചുള്ള ശരിയായ കാര്യങ്ങള്‍ മാത്രം എഴുതുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു ക്ലെയിം ഉണ്ടാകുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായും വാസ്തവം മറച്ചുപിടിച്ചതായും ഇന്‍ഷുറന്‍സ് കമ്പനി കണ്ടെത്തിയാല്‍ ക്ലെയിം നിരസിക്കപ്പെടും. എന്നാല്‍ ക്ലെയിം ഉണ്ടാകുന്ന അവസരത്തില്‍ പോളിസി എടുത്ത വ്യക്തി ജീവിച്ചിരുപ്പുണ്ടാകില്ലെന്നതും അയാളുടെ നിയമപരമായ അവകാശികളായിരിക്കും പോളിസി നിരസിച്ചതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നതെന്നുമുള്ള വസ്തുത ആരും ഓര്‍ക്കാറില്ല.

പോളിസി എടുക്കുന്ന വ്യക്തിയുടെ വയസ്, തൊഴില്‍, വരുമാനം, ആരോഗ്യം, മെഡിക്കല്‍ ഹിസ്റ്ററി (മുന്‍പ് നടത്തിയിട്ടുള്ള ചികില്‍സകള്‍), നിലവിലുള്ള മറ്റ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ തുടങ്ങിയവയെക്കുറിച്ച് ഒരു കാരണവശാലും തെറ്റായ വിവരങ്ങള്‍ ഫോമില്‍ എഴുതരുത്. മെഡിക്കല്‍ ഹിസ്റ്ററിയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിക്കൊണ്ട് എടുത്തിട്ടുള്ള പോളിസികള്‍ എത്ര വര്‍ഷം പിന്നിട്ടാലും യാതൊരു സുരക്ഷിതത്വവും നല്‍കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ക്ലെയിം നിരസിക്കപ്പെട്ടതിന് എതിരെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതികളില്‍ പരാതി നല്‍കിയാലും യഥാര്‍ത്ഥ വസ്തുതകള്‍ പോളിസി ഉടമ മറച്ചുവച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ യാതൊരു കാരണവശാലും അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതല്ല.

പോളിസി ഉടമകളല്ല മറിച്ച് ഏജന്റുമാരായിരിക്കും മിക്കപ്പോഴും പ്രൊപ്പോസല്‍ ഫോമുകള്‍
പൂരിപ്പിക്കുന്നത്. ഫോമില്‍ ഒപ്പിട്ടുകൊടുക്കുന്ന ജോലി മാത്രമായിരിക്കും പോളിസി ഉടമ നിര്‍വഹിക്കുക. ഇക്കാരണത്താല്‍ തന്നെ നിങ്ങളെക്കുറിച്ച് ഏജന്റിന് അറിയാത്ത കാര്യങ്ങളൊക്കെ അയാള്‍ തെറ്റായി എഴുതിച്ചേര്‍ത്തേക്കും. അതിനാല്‍ പ്രൊപ്പോസല്‍ ഫോം സ്വന്തമായി പൂരിപ്പിക്കുകയും അതിന്റെ ഒരു ഫോട്ടോകോപ്പി എടുത്തശേഷം പോളിസി ഡോക്യുമെന്റിലെ വിവരങ്ങള്‍ക്ക് അനുസരണമായിട്ടാണോ ഫോം പൂരിപ്പിച്ചതെന്ന് വിലയിരുത്തുകയും വേണം. മെഡിക്കല്‍ പരിശോധനകള്‍ നിഷ്‌കര്‍ഷിക്കുന്ന പോളിസികളില്‍ അത്തരം ടെസ്റ്റുകള്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.

കവറേജിനെക്കുറിച്ച് അറിയുക
ചില ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ അപകട മരണത്തിന് കവറേജ് നല്‍കുമ്പോള്‍ മറ്റുള്ള ചില പോളിസികള്‍ അത് നല്‍കുന്നില്ല. അതിനാല്‍ പോളിസി എടുക്കുന്ന അവസരത്തില്‍ തന്നെ അതിന്റെ കവറേജിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കിയിരിക്കണം. കാരണം അപകട മരണത്തിന് പോളിസി കവറേജ് നല്‍കുന്നില്ലെങ്കില്‍ പോളിസി ഉടമ അപകടത്തില്‍പ്പെട്ട് മരിക്കുകയാണെങ്കില്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന സാഹചര്യമുണ്ടാകും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളൊന്നും തന്നെ ആത്മഹത്യക്ക് പരിരക്ഷ നല്‍കുന്നില്ല എന്നും ഓര്‍ക്കണം. അതായത് പോളിസി ഉടമ ആത്മഹത്യ ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കില്ലെന്നര്‍ത്ഥം.

പ്രീമിയം അടവിലെ വീഴ്ച ഒഴിവാക്കുക
ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടവില്‍ മുടക്കം വരികയും പിന്നീട് ക്ലെയിം ഉണ്ടാകുകയും ചെയ്താല്‍ അവകാശികള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുകയില്ല. അത്തരം ക്ലെയിമുകള്‍ നിരസിക്കപ്പെടുന്നതാണ്. പ്രീമിയം തുകയുടെ അടവില്‍ വീഴ്ച വന്നാലും മുപ്പത് ദിവസത്തെ ഗ്രേസ് പിരീഡിനുള്ളില്‍ പ്രീമിയം അടക്കുന്നതിനുള്ള അവസരം കമ്പനികള്‍ ലഭ്യമാക്കിയിട്ടുണ്ട്്. പ്രീമിയം അടക്കുന്ന കാലയളവിലേക്ക് മാത്രമേ പോളിസികള്‍ സജീവമായിരിക്കുകയുള്ളൂ. അതി
നാല്‍ പ്രീമിയം അടവില്‍ വീഴ്ച വരാതെയും പോളിസികള്‍ ക്യാന്‍സലായി പോകാതെയും ശ്രദ്ധിക്കേണ്ടതുണ്ട്്.

നോമിനേഷന്‍ കൃത്യമായി നല്‍കുക
ആദായനികുതി ഇളവ് നേടുകയെന്ന ലക്ഷ്യത്തോടെ പോളിസി എടുക്കുമ്പോള്‍ പോളിസി ഉടമയുടെ അഭാവത്തില്‍ ഇന്‍ഷുറന്‍സ് തുക ലഭിക്കേണ്ട അവകാശി ആരാണെന്നുള്ള നോമിനേഷന്‍ മിക്കവരും നല്‍കാറില്ല. ഇതിനുപുറമേ വിവാഹിതരല്ലാത്ത മക്കള്‍ പോളിസികളില്‍ മാതാവിനെയോ പിതാവിനെയോ നോമിനിയാക്കും. മാതാപിതാക്കന്മാരുടെ കാലശേഷം നോമിനേഷന്‍ അപ്‌ഡേറ്റ് ചെയ്യാതെ തുടരുകയും ചെയ്യും. എന്നാല്‍ പോളിസി ഉടമയുടെ കൂടി വിയോഗം സംഭവിക്കുകയാണെങ്കില്‍ ക്ലെയിം ലഭിക്കാന്‍ നോമിനിയും ജീവിച്ചിരിപ്പില്ലാത്ത അവസ്ഥയുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പോളിസി ഉടമയുടെ ജീവിച്ചിരിക്കുന്ന ഭാര്യയും മക്കളും ക്ലെയിം നല്‍കിയാലും അതും നിരസിക്കപ്പെടും.

ശരിയായ രേഖകള്‍ അനിവാര്യം
പോളിസി ഉടമയുടെ വിയോഗത്തെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് കമ്പനിക്ക് ക്ലെയിം ഫയല്‍ ചെയ്യുമ്പോള്‍ അതിനോടൊപ്പം നിയമപരമായി സമര്‍പ്പിക്കേണ്ട ഒട്ടേറെ രേഖകളുണ്ട്. അവക്കൊപ്പം കൃത്യസമയത്ത് ക്ലെയിം ചെയ്യാന്‍ അവകാശികള്‍ ശ്രദ്ധിക്കണം. ഇക്കാര്യങ്ങളില്‍ പിഴവുണ്ടായാലും ക്ലെയിം നിരസിക്കപ്പെട്ടേക്കും. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള കാര്യം പോളിസി ഉടമ അവകാശികളില്‍ നിന്നും മറച്ചുവച്ചിട്ടുണ്ടെങ്കില്‍ ക്ലെയിം ഫയല്‍ ചെയ്യുന്നതിനും കാലതാമസം ഉണ്ടാകും.

L I C NEW JEEVAN ANAND MALAYALAM

എല്‍ ഐ സി ന്യൂ ജീവന്‍ ആനന്ദ് പോളിസി - ഗുണങ്ങള്‍ ഏറെ


 1. പോളിസി  കാലാവധി കഴിഞ്ഞും മരണം വരെ ഇന്‍ഷുറന്‍സ്  പരിരക്ഷ ലഭിക്കുന്ന പദ്ധതി. 
2. 18 മുതല്‍ 50 വയസ് വരെയുള്ളവര്‍ക്ക്  ഇതില്‍ ചേരാം. 
3. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷം രൂപ. 
4. കൂടിയ പരിധി ഇല്ലെങ്കിലും വ്യക്തിയുടെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് കൂടിയ പോളിസി തുകയുടെ പരിധി നിശ്ചയിക്കുന്നത്. 
5. കാലാവധിക്കുള്ള പരമാവധി പ്രായം 75 വയസ്. 
6. പോളിസി കാലാവധി 15 മുതല്‍ 35 വര്‍ഷം വരെ. 
7. 25 വയസുള്ള ആള്‍ ഒരു ലക്ഷം രൂപയുടെ പോളിസി എടുത്താല്‍ 1.25 ലക്ഷം രൂപയുടെ  പരിരക്ഷ പോളിസി തുടങ്ങിയ ദിവസം മുതല്‍ ലഭിക്കും (സം അഷ്വേഡ്). ഒരോ വര്‍ഷവും 8 8 8. അതതു വര്‍ഷത്തെ  ബോണസ് കൂടി ചേര്‍ത്ത് തുക കൂടും. ഇന്‍ഷുറന്‍സ് തുകയും വര്‍ധിക്കും. 
9. ആദ്യ പ്രീമിയം അടയ്ക്കുമ്പോള്‍ തന്നെ  പോളിസി സ്വന്തമാകും. ഒരു ലക്ഷം രൂപയുടെ പോളിസി 15 വര്‍ഷം കാലാവധിക്കാണ് എടുക്കുന്നതെങ്കില്‍ പ്രതിവര്‍ഷം 8241 രൂപ പ്രീമിയം     അടയ്ക്കണം. 

10. തുടരുന്ന ആനുകൂല്യം: പോളിസി കാലാവധി കഴിഞ്ഞാലും മരണം വരെ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ ആനുകൂല്യം തുടരും. അതായത് കാലാവധിക്കു ശേഷം ഇന്‍ഷുറന്‍സ്        തുകയും ബോണസും വാങ്ങിയ ശേഷമാണ് പോളിസി ഉടമ മരിക്കുന്നതെങ്കിലും ഇന്‍ഷുര്‍ തുകയ്്ക്ക് തുല്യമായ തുക അവകാശിക്കു  ലഭിക്കും. 
11. ആദായനികുതി ആനുകൂല്യം: 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും.

12. മികച്ച വായ്പ സൗകര്യം: പോളിസി എടുത്ത് മൂന്നു  വര്‍ഷത്തിനു ശേഷം അടച്ച തുകയ്ക്ക് ആനുപാതികമായി വായ്പ എടുക്കാം. ( ഇന്‍ഷുറന്‍സ്  കവറേജിനെ ബാധിക്കില്ല).  ശരാശരി 10 ശതമാനമാണ് പലിശ. 
13. കാലാവധി ആനുകൂല്യം: അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയും ബോണസും അന്തിമ അധിക ബോണസും ലഭിക്കും.
14.മരണാനുകൂല്യം: പോളിസി  കാലാവധിക്കുള്ളില്‍ മരണം സംഭവിച്ചാല്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയുടെ 125 ശതമാനമോ വാര്‍ഷിക പ്രീമിയത്തിന്റെ 10 മടങ്ങോ (ഏതാണ് കൂടുതല്‍) ബോണസും അന്തിമ അധിക ബോണസും ചേര്‍ന്ന തുക ലഭിക്കും. പോളിസി കാലാവധി കഴിഞ്ഞാണ് മരണമെങ്കില്‍ അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയും പുറമെ അവകാശികള്‍ക്ക് മറ്റൊരു ഇന്‍ഷുറന്‍സ് തുകയും  കൂടി കിട്ടും. 10 ലക്ഷം  രൂപയുടെ പോളിസി എടുത്ത ആള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിച്ചാല്‍  12.50 ലക്ഷം രൂപയും രണ്ടു വര്‍ഷത്തെ ബോണസും ലഭിക്കും.
15. അപകട മരണമാണെങ്കില്‍ 22.5 ലക്ഷം രൂപയും രണ്ട് വര്‍ഷത്തെ ബോണസും കിട്ടും. 
 സാധാരണ പോളിസിയേക്കാള്‍ പ്രീമിയം  അല്‍പം കൂടുമെന്നതൊഴിച്ചാല്‍ ന്യൂ ജീവന്‍ ആനന്ദ് പോളിസി മികച്ച പരിരക്ഷ പ്രദാനം ചെയ്യുന്നു. 
- See more at: http://www.dhanamonline.com/ml/articles/details/15/2185#sthash.73bBCrRS.dpuf