Sunday, February 24, 2019

വിൽപ്പത്രം

വിൽപ്പത്രം എഴുതിയാൽ പലതുണ്ട് നേട്ടം

family845
 വിൽപ്പത്രം എഴുതി തയാറാക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നടപടക്രമങ്ങൾ എളുപ്പമാകും
1 വിൽപ്പത്രം എഴുതിയോ ടൈപ്പ് ചെയ്തോ പ്രിന്റ് ചെയ്തോ തയാറാക്കാം
2 ഒരാൾ ഒന്നിലധികം വിൽ എഴുതിയിട്ടുണ്ടെങ്കിൽ അവസാനം തയാറാക്കിയതിനേ നിയമപരമായി പ്രാബല്യമുണ്ടാകൂ. (1984 െല Badari Basama Vs Kandrikers വിധി).
3 സാക്ഷികളാകുന്നത് ഡോക്ടറും അഡ്വക്കറ്റുമാകുന്നതാണ് നല്ലത്.
4 വിൽ റജിസ്റ്റർ ചെയ്താൽ മാറ്റം വരുത്താൻ‌ ബുദ്ധിമുട്ടാണ്.
റജിസ്റ്റർ ചെയ്താൽ പകർപ്പ് റജിസ്റ്റർ ചെയ്ത ഓഫിസിൽ ഉണ്ടാകും.
5 സാക്ഷികൾക്കും എക്സിക്യൂട്ടർക്കും വിൽപത്രം എഴുതുന്നയാളെക്കാൾ പ്രായം കുറവാകുന്നതാണ് ഉചിതം.
6.സ്വന്തം ൈകപ്പടയിൽ എഴുതിയാൽ പിന്നീട് സംശയമുണ്ടായാൽ പരിശോധിച്ചു തിരുത്താനാകൂം.
7 എക്സിക്യൂട്ടർ വഴി വിൽ നടപ്പിലാക്കണമെന്നു നിർബന്ധമില്ല.
8 എഴുതിയ വിൽ ഏതു സമയത്തും മാറ്റാം. ഏറ്റവും പുതിയതിൽ ഇതാണ് അവസാനത്തേതെന്നും മറ്റുള്ളവ റദ്ദാക്കിയെന്നും കൃത്യമായും വ്യക്തമായും േരഖപ്പെടുത്തണം,
9സ്വന്തമായി വിൽ തയാറാക്കാൻ പ്രാപ്തരല്ലാത്തവർ നിയമസഹായം തേടണം. എങ്കിലേ എല്ലാ വിശദാംശങ്ങളും ആവശ്യമായ ഒപ്പുകളും നല്ല ഭാഷയും ആശയവ്യക്തതയുമുണ്ടാകൂ.
10 നല്ല കട്ടിയുള്ള ക്വാളിറ്റി േപപ്പറിൽ തയാറാക്കണം. കാലാന്തരത്തിൽ നശിച്ചുപോകാതെ പ്ലാസ്റ്റിക് കവറിൽ സൂക്ഷിക്കണം.
11 ബാങ്ക് ലോക്കറിലോ മറ്റു സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിക്കാം. കൂടുതൽ പകർപ്പെടുക്കരുത്.എവിടെ സൂക്ഷിക്കുന്നുവെന്നത് സംബന്ധിച്ച് വിശ്വസ്തനായ ഒരാൾക്ക് അറിവുണ്ടാകണം.
12 ഓരോരുത്തർക്കും ലഭിക്കുന്ന വിഹിതത്തിന്റെ മൂല്യം തുകയായി േരഖപ്പെടുത്തണ്ട. ഇത് കാലാന്തരത്തിൽ മാറാം. ശതമാനക്കണക്കാണുചിതം.
13 ബലം പ്രയോഗിച്ചോ ദുഃസ്വാധീനം വഴിയോ നിർബന്ധിതമായോ തയാറാക്കുന്ന വിൽ 1925 ലെ India's Succession Act വകുപ്പ് 61 പ്രകാരം അസാധുവാണ്.
14 വ്യവസ്ഥകൾ തമ്മിൽ ൈവരുധ്യമുണ്ടാകരുത്. ഒരു വ്യവസ്ഥ മറ്റൊന്നിനെ റദ്ദാക്കരുത്. വാചകങ്ങളിൽ വില്ലിന്റെ ഉദ്ദേശ്യം കൃത്യവും വ്യക്തവുമായിരിക്കണം,ആശയക്കുഴപ്പമുണ്ടാക്കരുത്.
15 വില്ലും നോമിനേഷനും ഒരേ ദിശയിലാകണം. അവകാശിയും നോമിനിയും ഒരാളാണെങ്കിൽ തർക്കം ഇല്ലാതാക്കും.
16 പുതിയ ആസ്തികൾ വാങ്ങുകയോ നിലവിലുള്ളതു വിൽക്കുകയോ െചയ്താൽ ‘വിൽ’ മാറ്റിയെഴുതണം. െബനിഫിഷ്യറിയെയും എക്സിക്യൂട്ടറെയും എപ്പോൾ േവണമെങ്കിലും മാറ്റാം.
വിൽപത്രം കൊണ്ട് പ്രയോജനങ്ങൾ പലത്
വിൽപത്രം എഴുതുന്നതു കൊണ്ട് ഭാവിയിലെ നിയമക്കുരുക്ക്, കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കം എന്നിവ ഒഴിവാക്കാം. ജീവകാരുണ്യ പ്രവർത്തനത്തിന് അവസരം ലഭിക്കും. പ്രായപൂർത്തിയായവരെയും മൈനറിനെയും അവശതയുള്ളരെയും സാമ്പത്തികശേഷി കുറഞ്ഞവരെയും ഇഷ്ടാനുസരണം പരിഗണന നൽകാം. എല്ലാ സ്വത്തും വെളിപ്പെടുത്താം. മറ്റാർക്കും അറിയാത്ത സമ്പാദ്യങ്ങൾ ഭാവിയിൽ ഉറ്റവർക്കു പ്രയോജനപ്പെടുത്താൻ കഴിയും.
പുനഃപരിശോധിക്കാം എപ്പോഴും
വിൽപ്പത്രം മരണശേഷം മാത്രം പ്രാബല്യമുള്ളതാണ്. വിൽ തയാറാക്കുന്നയാൾക്കു അതിൽ എത്ര തവണ േവണമെങ്കിലും മാറ്റം വരുത്താം. ഏതു സമയത്തും മാറ്റിയെഴുതാം. വിവാഹം കഴിഞ്ഞാൽ, ആസ്തി ബാധ്യതകളിൽ വ്യത്യാസമുണ്ടായാൽ, എക്സിക്യൂട്ടറോ ബെനിഫിഷ്യറിമാരോ മരണപ്പെട്ടാൽ, പുതുവ്യവസ്ഥകൾ കൂട്ടിച്ചേർക്കാൻ, െബനിഫിഷ്യറിയുടെ പേരിൽ മാറ്റം വന്നാൽ, പുതിയ െബനിഫിഷ്യറിയെ കൂട്ടിച്ചേർക്കാൻ, ബെനിഫിഷറികളുടെ എണ്ണം കുറയ്ക്കാൻ എല്ലാം വിൽ പുനഃപരിശോധിക്കാം.

Friday, February 22, 2019

മാറ്റം പ്രകൃതി niyamam

1998-ൽ കൊടാക്ക് കമ്പനി 1,70,000 തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ലോകത്തിലെ 85% ഫോട്ടോ പേപ്പർ വില്ക്കുകയും ചെയ്തു. ഏതാനും വർഷത്തിനുള്ളിൽ ഡിജിറ്റൽ ഫോട്ടോഗ്രാഫി അവരെ വിപണിയിൽ നിന്നുതന്നെ പുറംതള്ളി. കൊടാക്ക് പാപ്പരാവുകയും തൊഴിലാളികൾ തെരുവിലാവുകയും ചെയ്തു.

HMT (ക്ലോക്ക്), ബജാജ് (സ്കൂട്ടർ), ഡൈനോര (ടീവീ), മർഫി (റേഡിയോ), നോക്കിയ (മൊബൈൽ), രാജ്ദൂത് (ബൈക്ക്), അംബാസിഡർ (കാർ) ......

ഇതൊന്നും വിപണിയിൽ നിന്ന് പുറംതള്ളപ്പെട്ടത് ഉല്പന്നം മോശമായതുകൊണ്ടല്ല!

പിന്നെയെന്താ?

അവരൊന്നും കാലത്തിനനുസരിച്ച് മാറിയില്ല !!!

വരുന്ന 10 വർഷത്തിനകം ലോകം പൂർണ്ണമായും മാറുകയും ഇന്നുള്ള കമ്പനികളെല്ലാംതന്നെ പൂട്ടുകയും ചെയ്യും.

വ്യവസായ വല്ക്കരണത്തിന്റെ നാലാം വിപ്ലവഘട്ടത്തിലേക്ക് നാം കടക്കുകയാണ്.

യൂബർ എന്നത് വെറും ഒരു സോഫ്റ്റ് വെയർ ആണ്. സ്വന്തമായി ഒരു കാറുപോലും ഇല്ല. എങ്കിലും ലോകത്തിലെ ഏറ്റവും വലിയ ടാക്സി കമ്പനിയാണ്.

സ്വന്തമായി ഒരൊറ്റ ഹോട്ടൽ പോലും ഇല്ലെങ്കിലും airbnb ലോകത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയാണ്.

paytm, ola cabs, oyo rooms എന്നിങ്ങനെ ഉദാഹരണങ്ങൾ എത്രയുമുണ്ട്.

IBM Watson എന്ന സോഫ്റ്റ് വെയർ മെച്ചപ്പെട്ട നിയമോപദേശം നല്കുമെന്നതിനാൽ അമേരിക്കയിൽ യുവ വക്കീലന്മാർക്ക് പണിയില്ല.
അടുത്ത 10 വർഷത്തിൽ അമേരിക്കയിലെ 90% ആളുകളും തൊഴിൽരഹിതരാകും. ആരാ പിന്നെ ഈ പിടിച്ചുനില്ക്കുന്ന 10%? അവർ സൂപ്പർ സ്പെഷലിസ്റ്റുകളായിരിക്കും.

Watson എന്ന സോഫ്റ്റ് വെയർ ഡോക്ടർമാരെക്കാൾ നാലിരട്ടി കൃത്യതയോടെ ക്യാൻസർ കണ്ടെത്തി സ്ഥിരീകരിക്കുന്നു. 2030-നോടെ കംപ്യൂട്ടറുകൾ മനുഷ്യരെക്കാൾ ബുദ്ധിയുള്ളവയായിരിക്കും.

2018-ൽത്തന്നെ ഡ്രൈവറില്ലാക്കാറുകൾ നിരത്തിലിറങ്ങി. 2020-നോടെ ഈ ഒരൊറ്റ കണ്ടുപിടുത്തം തന്നെ ലോകത്തെ മാറ്റിമറിക്കും.

അടുത്ത 10 വർഷത്തിനുള്ളിൽ ലോകമാകെയും തെരുവുകളിൽനിന്ന് 90% കാറുകളും അപ്രത്യക്ഷമാകും. കാറുകൾ ഉപയോഗിക്കുന്നവർ ഒന്നുകിൽ വൈദ്യുത കാറുകളോ ഹൈബ്രിഡ് കാറുകളോ ആയിരിക്കും ഉപയോഗിക്കുക..... റോഡുകൾ മിക്കവാറും ഒഴിഞ്ഞുകിടക്കും. പെട്രോൾ ഉപഭോഗത്തിൽ 90% കുറവുവരും. ഗൾഫ് നഗരങ്ങളിൽ ആളൊഴിയുകയും ആ രാജ്യങ്ങൾ ദരിദ്രമാവുകയും ചെയ്യും.

നിങ്ങൾ ഓൺലൈനിൽ ഒരു കാർ വിളിക്കുകയും, നിമിഷങ്ങൾക്കകം ഒരു ഡ്രൈവറില്ലാ ഇലക്ട്രിക് കാർ നിങ്ങളുടെ വീട്ടുപടിക്കൽ എത്തിയിരിക്കുകയും ചെയ്യും. നിങ്ങൾ രണ്ടു പേരുണ്ടെങ്കിൽ ബൈക്കിനെക്കാൾ കുറഞ്ഞ ചെലവിൽ നിങ്ങൾ എവിടേയ്ക്കും യാത്രചെയ്യും.

കാറുകളെല്ലാംതന്നെ കംപ്യൂട്ടർ സാങ്കേതിക വിദ്യയാൽ ഓടുന്ന ഡ്രൈവറില്ലാത്തവ ആയതിനാൽ 99% റോഡപകടങ്ങളും ഒഴിവാകും. അതിനാൽ ഇൻഷ്വറൻസ് വേണ്ടി വരില്ലാത്തതിനാൽ ഇൻഷ്വറൻസ് കമ്പനികൾ പലതും പൂട്ടും.

ഡ്രൈവർ എന്ന ഒരു തൊഴിൽതന്നെ ഭൂമുഖത്തുനിന്ന് ഇല്ലാതാകും. സ്വന്തമായി കാറുകൾതന്നെ വേണ്ടി വരുന്നില്ലാത്തതിനാൽ ട്രാഫിക് ജാം, പാർക്കിങ് സൗകര്യമില്ലായ്മ എന്നീ പ്രശ്നങ്ങളേ നഗരങ്ങളിൽനിന്ന് ഇല്ലാതാകും - കാരണം ഒരു കാറുകൊണ്ട് ഇന്നത്തെ 20 കാറുകളുടെ ഉപയോഗം നടക്കും.

അഞ്ചുപത്തു വർഷം മുമ്പ്  STD -FAX ബൂത്തുകൾ ഇല്ലാത്ത ഒരു സ്ഥലവും ഇല്ലായിരുന്നു. മൊബൈൽ ഫോൺ വന്നപ്പോഴേക്കും അവയെല്ലാം പൂട്ടി. അപ്പോൾ STD ബൂത്തുകാരെല്ലാം മൊബൈൽ ഫോൺ വില്ക്കാനും ഫോൺ ചാർജ് ചെയ്യാനും തുടങ്ങി. ഇപ്പോൾ റീചാർജ് പോലും ഓൺലൈനായി.

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഇപ്പോൾ നാട്ടിലെ മൂന്നു കടയ്ക്ക് ഒന്നു വച്ച് മോബൈൽ വില്പന, സർവ്വീസ്, റീചാർജ്, ആക്സസറീസ്, റിപ്പെയർ കടകളാണ്.

ഇപ്പോൾ എല്ലാംതന്നെ paytm വഴിയാണ്. ആളുകൾ മൊബൈൽ ഫോൺ വഴി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുകയും കറൻറ് ബില്ലടക്കുകയും ചെയ്യുന്നു. കറൻസി നോട്ടുകൾ പ്ലാസ്റ്റിക് പണത്തിന് വഴിമാറി. പണ കൈമാറ്റം ക്രെഡിറ്റ് കാർഡും മൈാബൈൽ ഫോണും വഴിയായിരിക്കുന്നു.

ലോകം വളരെ പെട്ടന്ന് മാറുകയാണ്.....
കണ്ണും കാതും മൂക്കും തുറന്ന് വയ്ക്കുക. അല്ലെങ്കിൽ നിങ്ങൾ പിന്തള്ളപ്പെടും.

കാലത്തിനനുസരിച്ച് മാറ്റത്തിന് ഒരുങ്ങുക.

അതിനാൽ.....
ഓരോ വ്യക്തിയും ദിവസേന തന്നിലും തന്റെ തൊഴിലിലും മാറ്റം വരുത്തിക്കൊണ്ടിരിക്കട്ടെ.

"അനുദിനം പുതുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക"

കാലത്തോടൊപ്പം ഓടുക.
എല്ലാ ഭാവുകങ്ങളും 🙋🏼‍♂